നീലേശ്വരം :നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ‘മാ കെയര്‍ സെന്റര്‍ ‘ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി പി. എം. സന്ധ്യയുടെ അധ്യക്ഷതയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ. ടി. ടി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ ഡി എം സി.ഡി.ഹരിദാസ്, വ്യവസായ വികസന ഓഫീസര്‍ മിലന്‍, സ്‌കൂള്‍ മാനേജര്‍ ഉദയവര്‍മ്മ രാജ, രാജാസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജേഷ് , ഹെഡ്മിസ്ട്രസ്സ് കലാശ്രീധര്‍, എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വനജ, പി. ടി. എ. പ്രസിഡന്റ് വിനോദ് അരമന, സി.ഡി. എസ്.വൈസ് ചെയര്‍പേഴ്‌സണ്‍ എം. ശാന്ത, മെമ്പര്‍ സെക്രട്ടറി സി. പ്രകാശ്, സിറ്റി മിഷന്‍ മാനേജര്‍ നിതിന്‍, എം.ഇ.സി രജിത, സി. ഒ സുജ, കണ്‍വീനര്‍മാരായ ജാനകി, പി,ബിന്ദുരാജ്, ശശികല, സി.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങളായ പി. പ്രസന്നകുമാരി,കെ. ലീല, ലീല കെ എന്നിവരാണ് സെന്റര്‍ നടത്തുന്നത്. നഗരസഭ വനിതാ ഘടകപദ്ധതിയില്‍ അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍, ലഘുഭക്ഷണം, ചായ തുടങ്ങിയവ ഇവിടെ ലഭിക്കും.