പാറപ്പള്ളി: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഡ് 19 ല്‍ ആനക്കല്ലിലെ ത്രിവേണി, കലവറ ജെ എല്‍ ജി കളുടെ തണ്ണി മത്തന്‍ വിളവെടുപ്പ് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എഡി എം സി സി.എച്ച്.ഇക്ബാല്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, വൈ.ചെയര്‍പേഴ്‌സണ്‍ പി.എല്‍.ഉഷ, ബ്ലോക്ക് കോഡിനേറ്റര്‍ ഷൈജ.കെ, അഗ്രി. സി.ആര്‍.പി.സവിത സി.പി,സി. ബാബുരാജ്, എന്നിവര്‍ സംസാരിച്ചു.ജെ.എല്‍.ജി അംഗം പ്രീജ സ്വാഗതവും പി.സൗമ്യ നന്ദിയും പറഞ്ഞു.