ബന്തടുക്ക മഹാത്മാഗാന്ധി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിജ്ഞാന സദസ്സും കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ. റസാക്ക് ബന്തടുക്ക അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ശ്രീ. എ. ദാമോദരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ. ശ്രീധരന്‍ കെ മുഖ്യാതിഥിയായിരുന്നു. രഞ്ജിത്ത് കെ. പി , രതീഷ് കെ.വി, അനീഷ് ബേത്തലം, നിതിന്‍ കെ. വി, രാജീവ് രാജു, രതില മോഹനന്‍, രശ്മി നായര്‍. ജി , അസറുദ്ധീന്‍ പി.എം, ഹരിദാസ്, സൗമ്യ, സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.