രാവണേശ്വരം: ഉത്തര മലബാറിലെ ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നായ രാവണേശ്വരം കോതോളം കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്ര വിളക്ക് മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. എല്ലാ ദേവി ക്ഷേത്രങ്ങളിലും പൂര നാളില്‍ പൂര മഹോത്സവം നടക്കാറാണ് പതിവ്. ഇതില്‍ നിന്നും വിഭിന്നമായി കോതോളങ്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പൂര ദിവസം കഴിഞ്ഞ് ഉത്ര നാളിലാണ് ഉത്ര വിളക്ക് മഹോത്സവം നടത്തുന്നത്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍പൂരക്കളിനടന്നു.അന്നദാനം, എഴുന്നള്ളത്ത്, തേങ്ങയേറ്, അരങ്ങ് പറിക്കല്‍, നവകം പൂജ എന്നീ പരിപാടികളും നടന്നു. ഉത്സവ ആഘോഷ പരിപാടികള്‍ ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നു.