പൊതുതെരഞ്ഞെടുപ്പ് 2024ല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ വോട്ടെണ്ണല്‍കേന്ദ്രവും സ്ട്രോങ് റൂമും പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കും.ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ഗംഗോത്രി ബ്ലോക്കില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളുടെ സ്ട്രോങ് റൂമും കൗണ്ടിങ് സെന്ററും ഒരുക്കും. കാവേരി ബ്ലോക്കില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങുടെ സ്ട്രോങ് റൂമും കൗണ്ടിങ് സെന്ററും ഒരുക്കും. സബര്‍മ്മതി ബ്ലോക്കില്‍ കാസര്‍കോട് പാര്‍ലമെറ്റ് മണ്ഡലത്തിന്റെ പോസ്റ്റല്‍ ബാലറ്റ് സ്ട്രോങ് റൂമും കൗണ്ടിങ് സെന്ററും ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു.