മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എ.യു.പി. സ്‌കൂളിലെ കുട്ടികളുടെ കരാട്ടെ മത്സര പരീക്ഷ സ്‌കൂള്‍ അങ്കണത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സജി എം എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ് , പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാര്‍ , പരിശീലകരായ ഷാജി പൂവക്കുളം, കരാട്ടെ ചീഫ് രാജേഷ്. എം. എന്നിവര്‍ സംസാരിച്ചു. കരാട്ടെയെ കുറിച്ചുള്ള വിശദീകരണം കരാട്ടെ ചീഫ് മാത്യൂ ജോസ് വിശദീകരിച്ചു. മുപ്പതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കാളികളായി.