കുറ്റിക്കോല്‍: കുറ്റിക്കോല്‍ മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി റമളാന്‍ മാസത്തില്‍ നടന്നുവരുന്ന ഇസ്ലാമിക പഠന ക്ലാസിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം കുറ്റിക്കോല്‍ നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ വച്ച് നടന്നു.
കുറ്റിക്കോല്‍ ജമാഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എം സി ജലാലുദ്ദീന്‍ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു
കുറ്റിക്കോല്‍ മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനീസ് അത്തിയടുക്കം സ്വാഗതം പറഞ്ഞു, കെഎംസിഎ പ്രസിഡണ്ട് ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു കുറ്റിക്കോല്‍ ജമാഅത്ത് പ്രസിഡണ്ട് മീത്തല്‍ മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്മയില്‍ ബദവി, എന്നിവര്‍ സംസാരിച്ചു കുറ്റിക്കോല്‍ മഹല്ല് ഇമാം അബ്ദുല്‍ ജലീല്‍ സഖാഫി അല്‍ ഹിക്കമിയാണ് ക്ലാസ് നയിക്കുന്നത് റമദാന്‍ മാസത്തിലെ എല്ലാ ഞായറാഴ്ചയും കുറ്റിക്കോല്‍ നൂറുല്‍ ഇസ്ലാം മദ്രസ സഹാളില്‍ രാവിലെ 10 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.