അംഗീകാരത്തിന്റെ തിളക്കത്തില്‍ കോടോം ബേളൂര്‍ മോഡല്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ മോഡല്‍ ജി ആര്‍ സി യുടെ മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകള്‍ നടത്തിയ പ്രവര്‍ത്തന വിലയിരുത്തലിലാണ് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ ജി ആര്‍സിക്ക് അംഗീകാരം ലഭിച്ചത്.സംസ്ഥാനത്തെ 1070 പഞ്ചായത്തുകളിലെ ജി ആര്‍ സി കളില്‍ 7-ാം സ്ഥാനവും കാസര്‍ഗോഡ ജില്ലയില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സി യുടെ നേതൃത്വത്തിലുള്ള സി ഡി എസ് ഭരണസമിതി പഞ്ചായത്ത് ഭരണസമിതി ,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി തങ്കമണി ,സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് മികച്ച പ്രവര്‍ത്തനത്തിലേക്കും അംഗീകാരത്തിലേക്കും എത്തിച്ചത്.

കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബശ്രീ സംസ്ഥാന എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ് ഉപഹാരം കൈമാറി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ എ ഡി.എം.സി. മാരായ ഡി.ഹരിദാസ് , സി.എച്ച് ഇക്ബാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജെന്‍ഡര്‍ അവബോധ പ്രവര്‍ത്തനത്തിനും സ്തീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും പ്രശ്‌നങ്ങങ്ങളില്‍ ഇടപെട്ട് മാനസിക പിന്തുണ നല്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തന്നതിനും ,സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ജി ആര്‍ സി നടത്തുന്നത് തദ്ദേശഭരണ വകുപ്പിന്റെ കീഴില്‍ കുടുംബശ്രീ മിഷനാണ് പ്രവര്‍ത്തത്തിന് നേതൃത്വം നല്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *