രാജപുരം: പുഞ്ചക്കര ഗവ. എല്‍ പി സ്‌കൂള്‍ രജത ജൂബിലി സമാപനവും, 33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക രാജലക്ഷ്മിക്ക് യാത്രയയപ്പും നാളെ വൈകുന്നേരം 6 മണിക്ക് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും.
കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിക്കും. സ്‌കൂളില്‍ നിന്ന് മുന്‍ വര്‍ഷങ്ങളില്‍ വിരമിച്ച അധ്യാപകരെ ആദരിക്കും. തുടര്‍ന്ന് മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി അവതരിപ്പിക്കുന്ന മിനി മാജിക് ഷോ, പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ രക്ഷിതാക്കള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന കലാസന്ധ്യയും ,ഹൂഫീറ്റ് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ നടക്കും