രാജപുരം: 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസിസ്റ്റന്റ് സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാട്ടര്‍ടാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിര്‍വ്വഹിച്ചു. 500 ലിറ്ററിന്റെ കുടിവെള്ള ടാങ്ക് ആണ് ഈ പദ്ധതി വഴി വിതരണം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍ നന്ദി പറഞ്ഞു.