പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചി (ഐസിഎസ്എസ്ആര്‍)ന്റെ സഹകരണത്തോടെ ഇന്ത്യയുടെ ദേശസുരക്ഷയും ഇന്തോ-പസഫിക് മേഖലയില്‍ ഉയര്‍ന്നുവരുന്ന സുരക്ഷാ സാഹചര്യങ്ങളും എന്ന വിഷയത്തില്‍ മാര്‍ച്ച് 12 മുതല്‍ 14 വരെയാണ് സെമിനാര്‍. മാര്‍ച്ച് 12ന് രാവിലെ 10ന് സര്‍വ്വകലാശാലയുടെ നീലഗിരി ഗസ്റ്റ്ഹൗസില്‍ ഇന്ത്യന്‍ നേവല്‍ അക്കാദമി കമാണ്ടന്റ് വൈസ് അഡ്മിറല്‍ വിനീത് മക്കാര്‍തി ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിക്കും.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍, മുന്‍ അംബാസഡര്‍ അശോക് സജ്ജനാര്‍ എന്നിവര്‍ സംസാരിക്കും. ബ്രിഗേഡിയര്‍ ജീവന്‍ രാജ് പുരോഹിത, ഉദയ് റാവു, ഡോ. രാജീവ് നയന്‍, ഡോ. വി. ബാലകൃഷ്ണന്‍, പ്രൊഫ. ഉത്തം കുമാര്‍ ജമഗ്ധാനി, പ്രൊഫ. ശങ്കരി സുന്ദരരാമന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ എ.വി. ചന്ദ്രശേഖരന്‍, ആര്‍എസ്. വാസന്‍, കേണല്‍ വൈ. വിജയകുമാര്‍, ഡോ. ഉമ പുരുഷോത്തമന്‍, ഡോ. രാംനാഥ് രഘുനന്ദന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. 14ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള പോലീസ് ഐജി കെ. സേതുരാമന്‍ മുഖ്യപ്രഭാഷണം നടത്തും.