കൊന്നക്കാട് :മലയോര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊന്നക്കാട് നന്മ സൊസൈറ്റിയുടെ ആദ്യ സംരംഭമായ ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. ആംബുലന്‍സിന്റെ അപര്യാപ്തത മൂലം മലയോര മേഖലയില്‍ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംബുലന്‍സ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. കൊന്നക്കാട് ടൗണില്‍വെച്ച് നടന്ന പൊതുയോഗം ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. കൊന്നക്കാട് നന്മ സൊസൈറ്റി പ്രസിഡന്റ് വി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി അവയവ ദാനo നടത്തി മാതൃകയായ ഫാ. ജോര്‍ജ് പഴേപറമ്പില്‍ ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.കൊന്നക്കാട് നന്മ സൊസൈറ്റി യുടെ രക്ഷാധികാരി ഡോ :വിലാസിനി മദനഗോപാല്‍ ഫാ :ജോര്‍ജ് പഴേപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി സി രഘു നാഥന്‍, ബിന്‍സി ജെയിന്‍,മോന്‍സി ജോയ്,കെ. വി.വി.എസ്. കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് എ.ടി. ബേബി,കൊന്നക്കാട് സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ ജോര്‍ജ് വെള്ളരിങ്ങാട്ട്,മുഹമ്മദ് റാശിദ് സഖാഫി കൊന്നക്കാട് മുഹ് യദിന്‍ ജുമാ മസ്ജിദ്, ബാലഗോപാലന്‍ കൊന്നക്കാട് ശ്രീമുത്തപ്പന്‍ മടപ്പുര, പൊതു പ്രവര്‍ത്തകയായ രമണി കെ എസ്, നഴ്‌സിംഗ് പ്രതിനിധി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചടങ്ങില്‍ കൊന്നക്കാട് നന്മ സൊസൈറ്റി സെക്രട്ടറി സിജുകുട്ടന്‍ പി. എസ്. സ്വാഗതവും ട്രഷറര്‍ യൂസഫ് ചീനമ്മാടത്ത് നന്ദിയും പറഞ്ഞു.