ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപികരിച്ചു.

രാജപുരം:ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍കാസര്‍കോട് ജില്ലാ സമ്മേളനം 2027 ഏപ്രില്‍ 27, 28 തിയ്യതികളില്‍ രാജപുരം പാരിഷ് ഹാളില്‍ നടക്കും. ഇതിന്റെ ഭാഗമായിസ്വാഗതസംഘ രൂപീകരണയോഗം ഇരിയ നീലാംബരി ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ടി വി യുടെ അധ്യക്ഷതയില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി കെ സബിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷിബുരാജ് കണ്ണൂര്‍, സംസ്ഥാന വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് പാലക്കുന്ന് , സംസ്ഥാന കമ്മറ്റിയംഗം വി.എന്‍. രാജേന്ദ്രന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡണ്ട് ജെയിന്‍ . പി. വര്‍ഗീസ്, കെ വി വി എസ് ചുള്ളിക്കര മേഖല ട്രഷറര്‍ സിനു കുര്യാക്കോസ്, രാജപുരം പ്രസ് ഫോറം പ്രസിഡണ്ട് ജി ശിവദാസന്‍ , ജില്ലാ ട്രഷറര്‍ കെ.സുധീര്‍ , ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് ആചാര്യ , ജില്ലാ ജോയിന്‍ സെക്രട്ടറിമാരായ അനില്‍ കാമലോന്‍, മനു എല്ലോറ, ജില്ലാ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത് നിലായി, ജില്ലാ ഇന്‍ഷുറന്‍സ് കോഡിനേറ്റര്‍ സന്തോഷ്‌ഫോട്ടോമാക്‌സ് , വനിതാവിംഗ് ജില്ലാ കോഡിനേറ്റര്‍ രേഖ കെ കെ , ജില്ലാ നാച്ചുറല്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ദിനേശ് ഇസൈറ്റ്, ജില്ലാ ബ്ലഡ് ഡൊണേഷന്‍ ചെയര്‍മാന്‍ സണ്ണി ജേക്കബ് , ജില്ലാ സ്‌പോര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞി, ജില്ലാ സ്വാശ്രയ സംഘം കോഡിനേറ്റര്‍ എന്‍.എ. ഭരതന്‍ , മേഖലാ പ്രസിഡണ്ടുമാരായ പ്രശാന്ത് മൊണാലിസ , പ്രവീണ്‍ സുമേര , ഗോകുല്‍ ചോയംകോട്, അബ്ദുല്‍ കരീം, എന്നിവര്‍ സംസാരിച്ചു. ഡി.ജെ. മെമ്മോറിയല്‍ അവാര്‍ഡ് ജേതാവ് ദിനേശ് ഇന്‍സൈറ്റിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി പ്രജിത്ത് എന്‍ കെ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജി ഐമാജിക് നന്ദിയും പറഞ്ഞു.
സംഘടക സമിതി ചെയര്‍മാന്‍ സുഗുണന്‍ ഇരിയ , കണ്‍വീനര്‍ പ്രജിത്ത് എന്‍ കെ , ട്രഷറര്‍ സുധീര്‍ കെ
എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *