കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ ടൂറിസം ഹബ്ബായി ഉയര്‍ത്തണം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ച് സമഗ്ര വികസനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജനകീയ സമരപരിപാടിയില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വ്യാപാര, തൊഴിലാളി സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബായി ഉയര്‍ത്തണമെന്നും മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12618) കാഞ്ഞങ്ങാട്ട് നിര്‍ത്തിയിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി സ്റ്റോപ്പ് പുനഃസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് പ്രസംഗകര്‍ മുന്നറിയിപ്പ് നല്‍കി.

കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ഒരു ട്രെയിന്‍ രാത്രികാല യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കാസര്‍കോട് വരെ നീട്ടുക, റിസര്‍വേഷന്‍ കൗണ്ടര്‍, പാര്‍സല്‍ സംവിധാനം, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ എന്നിവ പുനഃസ്ഥാപിക്കുക, യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ജനറല്‍ സെക്രട്ടറി സി.കെ. നാസര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

ബേക്കല്‍ കോട്ട, റാണിപുരം, ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ബാഗമണ്ഡലം, തലക്കാവേരി, കോട്ടഞ്ചേരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ ഏറെ പ്രയോജനകരമാണ്. കേന്ദ്ര സര്‍വകലാശാല, പി.എന്‍. പണിക്കര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കും ഇവിടെനിന്ന് എളുപ്പത്തില്‍ എത്തിച്ചേരാം. ഇത്രയേറെ പ്രാധാന്യമുള്ള സ്റ്റേഷനെ തരംതാഴ്ത്തുന്നതിന് പകരം കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ജനപ്രതിനിധികളായ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാര്‍ പി.വി. ചന്ദ്രന്‍, മിനിമോള്‍, അബ്ദുറഹ്‌മാന്‍ എന്നിവര്‍ ഉള്‍പ്പെടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലകണ്ടം പ്രഭാകരന്‍ എന്നിവരും പങ്കെടുത്തു.

ദിലീപ് മേടയില്‍, കെ. ലക്ഷ്മണന്‍ നമ്പ്യാര്‍, അഡ്വ. കെ.വി. രാമചന്ദ്രന്‍, എം. ദാമോദരന്‍, ഇ.കെ.കെ. പടന്നക്കാട്, കെ.പി. സലീം, പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, സി.പി. ബാബു, മുന്‍ എം.എല്‍.എ കുമാരന്‍, എന്‍. ബാലകൃഷ്ണന്‍, ടൈറ്റസ് തോമസ്, ടി.പി. ഉമേഷ്, സുധി കാഞ്ഞങ്ങാട് ഫുഡി, എം. ഹമീദ് ഹാജി, മുരളീധരന്‍ നായര്‍, ആരോഗ്യ രാജ്, മധു മുതിയക്കാല്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എല്‍. സുലൈഖ, അനില്‍ വാഴുന്നോറടി, എ. ഹമീദ് ഹാജി, ഹംസ പാലക്കി, ഗഢഢട ജില്ലാ വൈസ് പ്രസിഡണ്ട്, റസാഖ് കെ., മനോജ് കുമാര്‍, യു.കെ. ജയപ്രകാശ്, ഹക്കീം കുന്നില്‍, റഷീദ് കവ്വായി, ഫസലുറഹ്‌മാന്‍, കാഞ്ഞങ്ങാട് നഗരസഭ പ്രതിപക്ഷ നേതാവ് എം.പി. ജാഫര്‍, ഷബീര്‍ ഹസ്സന്‍, സാബിര്‍, ആസ്‌ക, നിയാസ് വടകര, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, റസാഖ് ശങ്കരാചാര്യ, സതീശ്, രാജു അരയി, വി വേണുഗോപാല്‍, സി എം കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു .

സമാപന യോഗത്തില്‍ അഡ്വ. പി.വി. സുരേഷ് നിരാഹാര സമരം അനുഷ്ഠിച്ച കൂക്കള്‍ ബാലകൃഷ്ണന്‍, സി.കെ. നാസര്‍, ദിലീപ് മേടയില്‍ എന്നിവര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. സുറൂര്‍ മൊയ്തു ഹാജി നന്ദി പറഞ്ഞു.

കാഞ്ഞങ്ങാടിന്റെ റെയില്‍വേ വികസന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *