സഹായ ഉപകരണങ്ങള്‍ അനുവദിക്കന്നതിന് അപേക്ഷ ക്ഷണിച്ചു

സര്‍കോട് എകാം.പി. രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രാദേശിക വികസന ഫണ്ടില്‍ (MPLADS) നിന്നും ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, ഹിയറിംഗ് എയ്ഡ്, കൃത്രിമ കാല്‍ എന്നിവ അനുവദിക്കുന്നു. ഉപകരണങ്ങള്‍ അനുവദിക്കുന്ന സ്ഥലങ്ങളും വിവരങ്ങളും: കൃത്രിമ കാല്‍ (ഒന്ന് വീതം): കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 13- വലിയപോയില്‍), കാറഡുക്ക ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 11- ആദൂര്‍ വില്ലേജില്‍ അഹൂര്‍), കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (വാര്‍ഡ് 42- ഇല്യാസ് നഗര്‍, വാര്‍ഡ് 04- കുന്നുമ്മല്‍ കോട്ടച്ചേരി). ഇലക്ട്രോണിക് വീല്‍ചെയര്‍ (ഒന്ന് വീതം): പിലിക്കോട് ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 14- ചന്തേര മാണിയാട്ട്), കള്ളാര്‍ ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 03- കരമൊട്ട മാലക്കല്ല്), മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 18 – ഹൊസബെട്ടു), കാറഡുക്ക ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 07- കുന്നാര്‍ ആദൂര്‍). ഹിയറിംഗ് എയ്ഡ് (ഒന്ന് വീതം): കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 14- കാലിച്ചാനടുക്കം), മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 16- ബന്തിയോട്/ബങ്കര), നീലേശ്വരം മുനിസിപ്പാലിറ്റി (വാര്‍ഡ് 26- തൈക്കടപ്പുറം), ചെമ്മനാട്/ചെങ്കള ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 01- മുട്ടത്തൊടി), മംഗല്‍പാടി ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 13- മുട്ടം ഗേറ്റ് ഷിറിയ).

ഈ പ്രദേശങ്ങളിലെ സ്ഥിരതാമസക്കാരായ, താല്പര്യമുള്ള ഭിന്നശേഷിക്കാര്‍ അപേക്ഷയോടൊപ്പം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിനകം നേരിട്ടോ തപാല്‍ വഴിയോ ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ‘MPLADS അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍ എ-ബ്ലോക്ക്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്-671123. ഫോണ്‍- 04994-255074.

Leave a Reply

Your email address will not be published. Required fields are marked *