ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിന്റെയും സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെയും ആഭിമുഖ്യത്തില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെ യുവ വോട്ടര്‍മാര്‍ക്കായി ജില്ലാ തല ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിച്ചു.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ശ്രീധന്യ സുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി. ഉദയകുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഇലക്ഷന്‍ മാസ്റ്റര്‍ ട്രെയിനര്‍ സി.പി സുജിത്ത് ക്വിസ് മത്സരം നിയന്ത്രിച്ചു.
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിയ 22 ടീമുകളാണ് ക്വിസ് മത്സരത്തില്‍ ജില്ലാ തലത്തില്‍ മാറ്റുരച്ചത്. കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ എ.ആരതി, ടി.വി.അഭിനവ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ചട്ടഞ്ചാല്‍ എച്ച്.എസ്.എസിലെ പി.കെ.അദ്വൈത്, എ.എം.യദുദേവ് എന്നിവര്‍ രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.അഭിരാജ്, പി. ശിവശ്രീ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.തുടര്‍ന്ന് ഉപന്യാസ മത്സരം സംഘടിപ്പിച്ചു. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിയ 21 വിദ്യാര്‍ത്ഥികളാണ് ജില്ലാ തലത്തില്‍ മത്സരിച്ചത്. ‘തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍’ എന്ന വിഷയത്തിലായിരുന്നു മത്സരം. വിജയികള്‍ക്ക് 2027 ജനുവരി 25ന് നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ.അജേഷ് അറിയിച്ചു. ഉദുമ, തൃക്കരിപ്പൂര്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ ബി.സി.ബിജേഷ്, എസ്.ശ്രീജിത്ത്, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദേശിച്ച ‘ക്യാമ്പസ് ടു ബൂത്ത്’ പരിപാടിയുടെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.