നവംബര്‍ 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല സമാപനവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. മാര്‍പ്പനടുക്ക പാഞ്ചജന്യ സാംസ്‌കൃതിക ഭാവനത്തില്‍ നടന്ന പരിപാടി കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.യശോദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ടി രേഖ മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, കുമ്പടാജെ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രിയങ്ക, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബൂബക്കര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.നയന, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുധാമ ഗോസാഡ, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹേഷ അജ്ജിമൂലെ, ബി.ടി അബ്ദുല്ലകുഞ്ഞി, എസ്. മുഹമ്മദ് കുഞ്ഞി, ഡി.ഗീത, ബബിത രേഷ്മ, കെ. സൗഭാഗ്യ ലക്ഷ്മി, പി.ആയിശത്ത് മാഷിദ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന്‍, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ട്രെയിനിങ് കോഡിനേറ്റര്‍ കെ.എന്‍ അജയ്, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ്, അഗല്‍പാടി എസ്.എ.പി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സതീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിനോദ് കുമാര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍ രവി രാജ്, റിട്ടയേര്‍ഡ് ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ രാമചന്ദ്ര എന്നിവര്‍ സംസാരിച്ചു. കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സയ്യിദ് ഹാമിദ് ഷുഹൈബ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ എ.എം.ആര്‍ പോളിസി കല്ലട്ര മാഹിന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ കുടുംബാരോഗ്യ കേന്ദ്രം കുമ്പഡാജെ ഫാര്‍മസിസ്റ്റ് എന്‍.എസ് സുഭാഷ് ക്ലാസ്സെടുത്തു. പരിപാടിയോടനുമ്പന്ധിച്ച് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും അണിനിരന്ന ബോധവത്കരണ റാലിയും പ്രതിജ്ഞ യും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കുമ്പഡാജെ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം കുമ്പഡാജെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
”ഏകാരോഗ്യം, ഏക പ്രവര്‍ത്തനം: ആന്റിമൈക്രോബിയല്‍ പ്രതിരോധം ഇപ്പോള്‍ തന്നെ തടയുക” എന്ന സന്ദേശത്തോടെ നവംബര്‍ 18 മുതല്‍ 24 വരെയാണ് ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരം ആചരിക്കുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണികളില്‍ ഒന്നായ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്, ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം മൂലം രോഗാണുക്കള്‍ അവയെ പ്രതിരോധിക്കുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു. ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ ഇല്ലാതാകുന്നതോടെ സാധാരണ അണുബാധകള്‍ പോലും ചികിത്സിക്കാന്‍ പ്രയാസമാകുകയും ജീവന് ഭീഷണിയായി മാറുകയും ചെയ്യും.
മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ അളവിലും സമയക്രമത്തിലും കാലയളവിലും മാത്രം കഴിക്കുക, മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക, ഉപയോഗശൂന്യമായ മരുന്നുകള്‍ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയാതിരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഓരോരുത്തരും പാലിക്കേണ്ടതുണ്ട്. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, പരിസ്ഥിതി എന്നിവയെ ഒരുപോലെ ബാധിക്കുന്ന ഈ വെല്ലുവിളിയെ ഏകാരോഗ്യസമീപനത്തിലൂടെയാണ് നേരിടേണ്ടത്. ഇതിന്റെ ഭാഗമായാണ് നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണം സംഘടിപ്പിക്കുന്നത്.