കൊട്ടോടി ജി.എച്ച്.എസ്.എസില്‍ ഹെല്‍ത്തി ഫുഡ് എക്‌സിബിഷന്‍ സംഘടിപ്പിച്ചു

രാജപുരം: കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം പനത്തടി ഹെല്‍ത്ത് ബ്ലോക്കിന്റെയും ജി.എച്ച്.എസ്.എസ് കൊട്ടോടി ടീന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഡോളസെന്റ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ഡേയുടെ ഭാഗമായി ഹെല്‍ത്തി ഫുഡ് എക്‌സിബിഷന്‍ സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് ഉമ്മര്‍ പൂണുര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ ബിന്ദു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പ്രശാന്ത് പി.ജി സ്വാഗതം പറഞ്ഞു . എസ്.എം.സി ചെയര്‍മാന്‍ ശശീധരന്‍.എ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനി തോമസ് എന്നിവര്‍ സംസാരിച്ചു.അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ രാജലക്ഷ്മി.കെ വിഷയവിശദീകരണം നടത്തി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പ്രശാന്ത് പി.ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുമതി എം നന്ദിയും പറഞ്ഞു.കൗമാരക്കാരില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുക, പോഷകാഹാരക്കുറവ്, വിളര്‍ച്ച (അിലാശമ), അമിതവണ്ണം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദര്‍ശനം ഒരുക്കിയത്. ടീന്‍സ് ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയ പോഷകസമൃദ്ധമായ ഭക്ഷണവിഭവങ്ങളുടെ പ്രദര്‍ശനവും അവതരണവും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *