കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് 3110 നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു ബിരുദം ബിരുദാനന്തര ബിരുദം എല്‍എസ്എസ് യുഎസ്എസ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിവിധ കലാമേഖലകള്‍ എന്നിവയില്‍ ഉന്നത വിജയം കൈവരിച്ച കരയോഗം അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. മഹിപാലിന്റെ പ്രാര്‍ത്ഥന ഗീതത്തോടെ്‌കൊവ്വല്‍ സ്റ്റോര്‍ കരയോഗ മന്ദിരത്തില്‍ വച്ച് നടന്ന അനുമോദന ചടങ്ങ് എന്‍.എസ്.എസ് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്കുള്ള സ്‌നേഹോപഹാരം വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് സി. പി. വി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. വനിതാ സമാജം പ്രസിഡണ്ട് കെ. പി. ദാക്ഷായണി ആചാര്യ വന്ദനം നടത്തി. കരയോഗം ട്രഷറര്‍ പി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരണവും ഉന്നത വിജയികളായ കുട്ടികളെ പരിചയപ്പെടുത്തലും നടത്തി മുന്‍. പ്രസിഡണ്ട് പി.കെ.. നാരായണന്‍ നായര്‍, കരയോഗം വൈസ് പ്രസിഡണ്ട് പി. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി കൂക്കള്‍ രാജീവന്‍ സ്വാഗതവും വനിതാ സമാജം സെക്രട്ടറി പി. ഭവാനി നന്ദി പറഞ്ഞു.