പാലക്കുന്ന്: പാലക്കുന്ന് കഴക പരിധിയില്‍ വിവിധ വയനാട്ടുകുലവന്‍ തറവാടുകള്‍ പുത്തരികൊടുക്കല്‍
(പുതിയൊടുക്കല്‍) അടിയന്തിരത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍. ജില്ലയില്‍ മൊത്തം 500 ലേറെ തീയ സമുദായ തറവാടുകള്‍ ഉള്ളതില്‍ 123 എണ്ണം പാലക്കുന്ന് കഴകത്തിലാണ്. ഇവയില്‍ എല്ലാ വര്‍ഷവും നിശ്ചിത തീയതികളില്‍ ‘തലക്കുറി’ യായി നടത്തുന്ന ഏതാനും തറവാടുകളും ദേവസ്ഥാനങ്ങളും ഉണ്ടെങ്കിലും മറ്റുള്ളവ അവരവരുടെയും വെളിച്ചപ്പാടന്മാരുടെയും സൗകര്യമനുസരിച്ച് തീയതി നിശ്ചയിക്കുന്നതാണ് രീതി. പത്താമുദായത്തിന് ശേഷം തുടങ്ങുന്ന ഈ അടിയന്തിരം വിഷുവിനു മുന്‍പേ തീര്‍ന്നിരിക്കും. ചില തറവാടുകളില്‍ പുത്തരിക്ക് ശേഷം തൊട്ടടുത്ത ദിവസം ധര്‍മ ദൈവ സങ്കല്പങ്ങളുടെ ‘തെയ്യാടിക്കലും’ ഉണ്ടാകാറുണ്ട്.
തീയതികുറിച്ച തറവാടുകള്‍:
ബാര മഞ്ഞളത്ത് തറവാട്- നവംബര്‍ 23,
പാക്കം പൂക്കോട്ട് തറവാട്- 30.
മലാംകുന്ന് പുത്യക്കോടി തറവാട് – ഡിസംബര്‍ 4, പട്ടത്താനം കുതിര്‍മ്മല്‍ തറവാട് -5, ചെമ്മനാട് പാക്കണ്ടം തറവാട് -7 തെക്കേക്കര പുതിയപുര തറവാട് -10, (രാവിലെ 11ന് ലളിതാ സഹസ്രനാമ ജപവും വിഷ്ണു സഹസ്രനാമ ജപവും)
തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട് -12, മലാംകുന്ന് തല്ലാണി തറവാട് 13, അരവത്ത് മീത്തല്‍ വീട് തറവാട് 13, പട്ടത്താനം തൈവളപ്പ് തറവാട് -20, ചിറമ്മല്‍ വലിയ വീട് തറവാട് -24, പനയാല്‍ കോട്ടക്കാല്‍ തറവാട് 24, എരോല്‍ പതിക്കാല്‍ തറവാട് – 25 (തെയ്യാടിക്കല്‍-26)
ചിറമ്മല്‍ പള്ളത്തില്‍ തറവാട് -25, ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട് -26,
കുന്നുമ്മല്‍ തറവാട് -26 (തെയ്യാടിക്കല്‍ 27), എരോല്‍ ചേരിക്കല്‍ തറവാട് -27, ഉദുമ ബേവൂരി മുള്ളന്‍ തറവാട് -27, തെക്കേക്കര പുതിയ വളപ്പ് തറവാട്, 27, തെക്കേക്കര പള്ളം എരുത് വഴിക്കല് തറവാട് -30,
ഉദയമംഗലം കട്ടയില്‍ തറവാട് -ജനുവരി 2 (തെയ്യാടിക്കല്‍ 3), തെക്കേക്കര കുണ്ടില്‍ തറവാട്-ജനുവരി-3
കുന്നുമ്മല്‍ അലാമി വളപ്പ് തറവാട് – 3, അരമങ്ങാനം തുക്കോച്ചി വളപ്പ് തറവാട് -8 (തെയ്യാടിക്കല്‍ 9), തെക്കേക്കര തായത്ത് തറവാട്-9, മാങ്ങാട് പുതിയ പുര തറവാട് -10, ആലക്കോട് അടുക്കത്തില്‍ തറവാട് – 10, തെക്കേക്കര ചട്ടഞ്ചാല്‍ ചോയച്ചന് തറവാട് -21(തെയ്യാടിക്കല്‍ 22), പനയാല്‍ കളിങ്ങോത്ത് പടിഞ്ഞാറെക്കര തറവാട് -24, പട്ടത്താനം മജാല്‍ വലിയ വീട് തറവാട് 24, കണ്ണികുളങ്ങര വലിയ വീട് തറവാട്-24, കീഴൂര്‍ കാട്ടൂര്‍ വളപ്പ് തറവാട് -25, കളനാട് കോളിക്കര തറവാട് -26, വെടിത്തറക്കാല്‍ താനത്തിങ്കാല്‍ തറവാട് -28, ഉദുമ കൊവ്വല്‍ തറവാട് -29, ഉദുമ കിഴക്കേവീട് തറവാട് -31,
ഉദുമ കണ്ണികുളങ്ങര തറവാട് -ഫെബ്രുവരി 1 (തെയ്യാടിക്കല്‍ 2), കീഴൂര്‍ കീഴ്ത്തറ തറവാട് -2 ( തെയ്യാടിക്കല്‍ 3),
എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് തറവാട് -ഫെബ്രുവരി 7, അരവത്ത് തായത്ത് വീട് തറവാട്-7, ഉദുമ കപ്പണക്കാല്‍ തറവാട് -7, ഉദുമ വള്ളിയോട് തറവാട് -9 (തെയ്യാടിക്കല്‍ 10), മുതിയക്കാല്‍ തറവാട് -11,
കൊക്കാല്‍ പരിയാരം നെല്ലിക്ക തറവാട് – മാര്‍ച്ച് 12 (തെയ്യാടിക്കല്‍ 13).