ചെമ്മനാട്: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ചെമ്മനാട് ജി.യു.പി.എസ് വെസ്റ്റ് സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ശിശുദിനമായി ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ജി പ്രതീശ് കുട്ടികള്‍ക്ക് സന്ദേശം നല്‍കി. തുടര്‍ന്ന്, ചാച്ചാജിയുടെയും മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെയും വേഷണിഞ്ഞെത്തിയ കൊച്ചുകൂട്ടുകാരുടെ വിവിധ കലാപരിപാടികള്‍ അസംബ്ലിയില്‍ നടന്നു.
തുടര്‍ന്ന് നടന്ന ശിശുദിന റാലിയില്‍ പ്രി-പ്രൈമറി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച റാലി മുണ്ടാകുളം ടൗണ്‍ ചുറ്റി തിരികെ സ്‌കൂളില്‍ സമാപിച്ചു. റാലിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സ്‌കൂളിന്റെ എക്കാലത്തെ സുഹൃത്തും സഹകാരിയുമായ താഹ പി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് കുട്ടികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു,
കുട്ടികളുടെ കലാപരിപാടികളും വര്‍ണ്ണാഭമായ റാലിയും നാട്ടുകാര്‍ക്കും ഏറെ കൗതുകമുണര്‍ത്തി. അധ്യാപകരായ ഖാലിദ്, സുഹേഷ്, മുനീര്‍, ഷെരീഫ, ലിഷ, രമ്യ, രഞ്ജിനി, സൗമ്യ, ശ്രീജ എന്നിവരും പി.ടി.എ വൈസ് പ്രസിഡണ്ട് സഫറുള്ളയും റാലിക്ക് നേതൃത്വം നല്‍കി.