ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം: കരിപ്പോടി എ എല്‍ പി സ്‌കൂളിന് ഇരട്ടക്കിരീടം

പാലക്കുന്ന്: തച്ചങ്ങാട് നടന്ന ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കരിപ്പോടി എ.എല്‍.പി.സ്‌കൂളിന് ഇരട്ടക്കിരീടം. എല്‍.പി.വിഭാഗം അറബിക് കലോത്സവത്തില്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയും ജനറല്‍ വിഭാഗത്തില്‍ റണ്ണേഴ്‌സ്അപ്പ് ട്രോഫിയും നേടിയാണ് കരിപ്പോടി എ എല്‍ പി സ്‌കൂള്‍ ശ്രദ്ധേയമായത്. കുട്ടികളെയും അതിന് അവരെ പ്രാപ്തരാക്കിയവരെയും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റിയും സ്‌കൂള്‍ പി.ടി.എ.കമ്മിറ്റിയും അഭിനന്ദിച്ചു. മികച്ച വിജയത്തെ തുടര്‍ന്ന് ഘോഷയാത്രയും കുട്ടികള്‍ക്കുള്ള അനുമോദന സംഗമവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *