വയോജന പാലിയേറ്റീവ് പരിചരണപദ്ധതിക്കായുള്ള ട്രെയിനിങ് പരിപാടി ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ.സജി പി ആര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്താന്‍ പോകുന്ന വയോജന പാലിയേറ്റീവ് പരിചരണപദ്ധതിക്കായുള്ള ട്രെയിനിങ് പരിപാടി ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ.സജി പി ആര്‍ കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്തു.കാസര്‍ഗോഡ് നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ. ദിലീപ് കെ പദ്ധതി വിശദീകരിച്ചു.ഡോക്ടര്‍മാരായ വിശ്വനാഥ് കെ, പ്രമോദ് കെ വി,ഫാത്തിമ യാസ്മിന്‍, ഹര്‍ഷ സൂസന്‍ ഏലിയാസ് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *