തൈക്കടപ്പുറം കുടുംബ ആരോഗ്യകേന്ദ്രത്തിന് അടിസ്ഥാന സൗകര്യ വികസനം; പുതിയ സൗകര്യങ്ങള്‍ നാടിന് സമര്‍പ്പിച്ചു

നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാന്‍ ഇന്ത്യ 2026-27 സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ഇന്റര്‍ലോക്കിംഗ്, ചുറ്റുമതില്‍, ഗേറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് ചെയര്‍മാന്‍ സൂചിപ്പിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ എ. രാകേഷ് മുഖ്യാതിഥിയായി. തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം ഡോക്ടര്‍ യമുന സുകുമാര്‍ സി സ്വാഗതം പറഞ്ഞു. എസ്.ബി.ഐ. ബ്രാഞ്ച് മാനേജര്‍ നീനു ടി. മാത്യു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ പി.വി.സതീശന്‍, കെ.പി. സതീശന്‍, ശ്രീനിവാസന്‍.കെ.പി കെ.പ്രകാശന്‍, പി.യു. രാമകൃഷ്ണന്‍, വിനോദ് കുമാര്‍.പി, നദീറ.എന്‍.എന്‍, ശ്രീജ.പി, ജാനു.വി.വി, രാജം.വി, സീമ.വി.വി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ബീന ടി.പി. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *