രാജപുരം : നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒടയംഞ്ചാല്‍ ടൗണും ഷോപ്പിംഗ് കോംപ്ലക്സും ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന് ടി.വി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമായ ഒടയംഞ്ചാല്‍ ടൗണില്‍ രാവിലെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ടൗണിലെ റോഡരികുകള്‍, ഓടകള്‍, ഷോപ്പിംഗ് കോംപ്ലക്സ് പരിസരം, എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കി. കാട് പിടിച്ചു കിടന്ന ഭാഗങ്ങള്‍ വെട്ടിത്തെളിച്ചു. ഓടകളിലെ മാലിന്യം നീക്കി വെള്ളം ഒഴുകാന്‍ സൗകര്യമൊരുക്കി
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ശുചിത്വം ഒരു ദിവസത്തെ പരിപാടി മാത്രമല്ല, നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണം. ടൗണ്‍ വൃത്തിയായി സൂക്ഷിക്കുന്നത് പഞ്ചായത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കണമെന്നും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം നാം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിലെ മാലിന്യ സംസ്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി വിവിധ പരിപാടികളും സംഘടിപ്പിക്കും.
ശുചീകരണ പ്രവര്‍ത്തനത്തിന് നാട്ടുകാരുടെയും വ്യാപാരികളുടെയും മികച്ച സഹകരണമാണ് ലഭിച്ചത്