പാലക്കുന്ന്: കപ്പലോട്ടക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പ്രാദേശികമായി സംഘടിച്ച് രാജ്യത്ത് സ്വതന്ത്രമായി ഒരു സംഘടന നിലവില്‍ വന്നത് 1992 ല്‍ ആയിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കപ്പലോട്ട ജീവനക്കാരുള്ള കാസര്‍കോട് ജില്ലയില്‍ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് പാലക്കുന്ന് ടൗണില്‍ സ്വന്തം ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ കുടുംബ സംഗമത്തില്‍ നൂറിലേറേ പേര്‍ പങ്കെടുത്തു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. യു.കെ. ജയപ്രകാശ്, കൃഷ്ണന്‍ മുദിയക്കാല്‍, ഇബ്രാഹിം കാഞ്ഞങ്ങാട്, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്, നാരായണന്‍, എ.കെ. അബ്ദുല്ലകുഞ്ഞി, സി. ആണ്ടി, ബി.എ രാധാകൃഷ്ന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടത്തിയ ജലയാത്രയില്‍ നാലു വയസുകാരി അടക്കം മൂന്ന് പേരുടെ ജന്മദിനവും മുതിര്‍ന്ന ഒരു നാവികന്റെ വിവാഹവാര്‍ഷികവും കേക്ക് മുറിച്ച് ആഘോഷിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കാഷ് പ്രൈസുകള്‍ സമ്മാനിച്ചു.