കലംകനിപ്പ് നിവേദ്യത്തിനായി വിത്തിട്ട പാടത്ത് നൂറുമേനി വിളവെട്പ്പ്

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര മാതൃ സമിതി, ക്ഷേത്രഭരണ സമിതിയുടെയും വിവിധ പ്രാദേശിക സമിതികളുടെയും സഹകരണത്തോടെ നടത്തിയ നെല്‍കൃഷിയുടെ കൊയ്തുത്സവത്തില്‍ നൂറുമേനി വിളവെടുപ്പ്. പാലക്കുന്ന് ക്ഷേത്രത്തില്‍ വരാനിരിക്കുന്ന കലംകനിപ്പ് നിവേദ്യ സമര്‍പ്പണങ്ങള്‍ക്കും ക്ഷേത്രത്തിലെ മറ്റ് വിശേഷാല്‍ ചടങ്ങുകള്‍ക്കും വേണ്ടിയാണ് 3 മാസം മുന്‍പ് ഉദുമ കണ്ണികുളങ്ങര തരവാടിന് സമീപത്തെ ഒരേക്കറോളം വരുന്ന പാടത്ത് കൃഷിയിറക്കിയത് . കൊയ്തുത്സവം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍ അധ്യക്ഷയായി. കോളിക്കര നാരായണന്‍ ആയത്താര്‍, ഭരണസമിതി ഭാരവാഹികളായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ. വി. അപ്പു, കെ. വി. ഗിരീഷ് ബാബു, മാതൃസമിതി ജനറല്‍ സെക്രട്ടറി വീണാകുമാരന്‍, ട്രഷറര്‍ ഉഷ ഭാസ്‌കരന്‍,
ജില്ല പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, ഉദുമ കൃഷി ഓഫീസര്‍ പി. വി. വിനീത്, ദേവകി സുരേഷ് , ശ്രീലേഖ ദാമോദരന്‍, പുഷ്പാദാസന്‍, സുധര്‍മ്മ ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *