രാജപുരം ടൗണില്‍ അപകട കെണി :ശ്രദ്ധിച്ച് നടന്നാല്‍ ഓടയില്‍ വിഴാതെ രക്ഷപ്പെടാം

രാജപുരം : കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി രാജപുരം ടൗണില്‍ സ്‌കൂളിന്റെ ഭാഗത്ത് ഓട പുനര്‍നിര്‍മ്മിക്കുന്നതിനായി പഴയ ഓടയുടെ സ്ലാബ്എടുത്തു മാറ്റിയിരിക്കുകയും മണ്‍കൂന കുട്ടിയിരിക്കുക യുമാണ് മാസങ്ങളായി . ഇതിന് ശേഷം ഇന്ന് വരെ തുടര്‍ പ്രവര്‍ത്തി ഇവിടെ നടന്നിട്ടില്ല. ടൗണില്‍ എത്തു ജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും റോഡ് സൈഡിലൂടെ നടന്ന് പോകാന്‍ പറ്റാതെ അവസ്ഥയാണ് ഇപ്പോള്‍. കാല് ഒന്ന് തെറ്റിയാല്‍ ഓടയില്‍ വിഴും ഇതിനാര് സമാധനം പറയുമെന്ന് നാട്ടുകരുടെ ചോദ്യം. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയില്‍ ചെളി നിറഞ്ഞിരിക്കുകയാണ് ഓടയില്‍ . പല പ്രവശ്യം പരാതി പറഞ്ഞിട്ട് പോലും ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും മൗനം മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് ഓടയ്ക്ക് സ്ലാബ് ഇല്ലാത്തതുകൊണ്ട് കയറാനും ബുദ്ധിമുണ്ട് അനുഭവിക്കുകയാണ് മാസങ്ങളായി. കാല് ഒന്ന് തെറ്റിയാന്‍ ചെളി നിറഞ്ഞ ഓടയില്‍ വീഴുമെന്ന് വ്യാപാരികള്‍ പറയുന്നു. എത്രയും പെട്ടെന്ന് ഇതിന് വേണ്ട നടപടി ഉണ്ടാകണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *