ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റീസ് തസ്തികയിലേക്ക്ബൃഹത്തായ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

രാജ്യത്താകമാനമായി 1500 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കേരളത്തിലും നിരവധിയായ അവസരങ്ങളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരത്തിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25 ആണ്.

യോഗ്യതയും പ്രായപരിധിയും

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം.

പ്രായപരിധി: 01.11.2026 തീയതി കണക്കാക്കി 20 നും 28 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (സംവരണം അനുസരിച്ച് ടഇ/ടഠ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷവും, ഛആഇ വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായമിളവ് ലഭിക്കും).

സ്‌റ്റൈപ്പന്‍ഡും കാലാവധിയും: 12 മാസമാണ് അപ്രന്റീഷിപ്പ് പരിശീലന കാലാവധി. മെട്രോ/അര്‍ബന്‍ മേഖലകളിലെ ശാഖകളില്‍ പ്രതിമാസം 15,000 രൂപയും, റൂറല്‍/സെമി അര്‍ബന്‍ ശാഖകളില്‍ 12,300 രൂപയും സ്‌റ്റൈപ്പന്‍ഡായി ലഭിക്കും.

അഹീെ ഞലമറ:ദീപാവലിക്ക് നീണ്ട അവധി? വിദ്യാര്‍ത്ഥികള്‍ കാത്തിരുന്ന ആ സന്തോഷവാര്‍ത്ത ഇതാ…

അപേക്ഷാ ഫീസ്

ജനറല്‍ / ഛആഇ / ഋണട വിഭാഗക്കാര്‍ക്ക്: 800

ടഇ / ടഠ / ജംആഉ വിഭാഗക്കാര്‍ക്ക്:175

തിരഞ്ഞെടുപ്പ് പ്രക്രിയ: തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക.

ഓണ്‍ലൈന്‍ പരീക്ഷ (100 മാര്‍ക്ക്): റീസണിംഗ് & കമ്പ്യൂട്ടര്‍ നോളജ്, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍/ബാങ്കിംഗ് അവെയര്‍നെസ്സ് എന്നീ വിഷയങ്ങളില്‍ ഒബ്ജക്ടീവ് രീതിയിലാണ് പരീക്ഷ.

പ്രാദേശിക ഭാഷാ പരിശോധന: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാന്‍ അറിയണം. 8, 10 അല്ലെങ്കില്‍ 12 ക്ലാസുകളില്‍ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചവര്‍ക്ക് ഈ പരിശോധന ഉണ്ടായിരിക്കില്ല.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം നാഷണല്‍ അപ്രന്റീഷിപ്പ് ട്രെയിനിംഗ് സ്‌കീം (ചഅഠട 2.0) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് (ംംം.ശിറശമിയമിസ.ശി) വഴിയോ ചഅഠട പോര്‍ട്ടല്‍ വഴിയോ നവംബര്‍ 25-ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *