പെണ്‍സുഹൃത്തിന്റെ അച്ഛന്‍ ആനന്ദാണ് കൊലപാതകം നടത്തിയത്. ബെംഗളൂരു യെലഹങ്കയിലാണ് സംഭവം. പ്രതി ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കിരണ്‍. ആനന്ദിന്റെ 19-കാരിയായ മകളുമായി കിരണ്‍ പ്രണയത്തിലായിരുന്നു. മൈസൂരില്‍ പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം.
തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ആനന്ദും ഭാര്യയും വീട്ടില്‍ നിന്നിറങ്ങിയതോടെ കിരണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ യാത്ര തടസ്സപ്പെട്ട് അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ്, മകള്‍ക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനായി. മകളെ ഉടന്‍ തന്നെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടിവയറ്റിലുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കിരണ്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിളിച്ചറിയിച്ചത്.