നഴ്‌സിങ് കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിനിയുമായിസൗഹൃദം സ്ഥാപിച്ചെന്ന പേരില്‍ 19-കാരനായ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.

കൊല്ലം:ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ചവറ സ്വദേശിയായ പ്രമോദ് കുമാറിനെ (28) തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു.
പടപ്പനാലിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ഒക്ടോബര്‍ 31-നായിരുന്നു സംഭവം. കോളേജ് വിട്ട് പടപ്പനാലിലെ തട്ടുകടയില്‍ കുപ്പിവെള്ളം വാങ്ങാനെത്തിയ 19-കാരനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായി 19-കാരന്‍ സൗഹൃദത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ സുഹൃത്തായ മിഥുന്‍ മനോഹറിന്റെ നിര്‍ദേശപ്രകാരമാണ് പ്രമോദും സുഹൃത്ത് അഖിലും ചേര്‍ന്ന് ആക്രമണം നടത്തിയത്. കേസിലെ മൂന്നാം പ്രതിയായ മിഥുനും ഒന്നാം പ്രതി പ്രമോദും പോലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിലുള്ളവരും വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. സംഭവത്തില്‍ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *