സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ വില കണക്കാക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം!

വിവാഹങ്ങള്‍ക്കും മറ്റ് വിശേഷാവസരങ്ങള്‍ക്കും മലയാളികള്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് സ്വര്‍ണം. എത്ര വില കൂടിയാലും സ്വര്‍ണത്തിന്റെ ആഭരണമൂല്യം കുറയുന്നില്ലെങ്കിലും, ജുവല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ അന്നത്തെ സ്വര്‍ണവിലയെ തൂക്കം കൊണ്ട് ഗുണിച്ചാല്‍ മാത്രം പോരാതെ വരും. സ്വര്‍ണവിലയ്‌ക്കൊപ്പം പണിക്കൂലി, വേസ്റ്റേജ്, ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ചേര്‍ത്താണ് ആഭരണങ്ങളുടെ അന്തിമ വില കണക്കാക്കുന്നത്.

സ്വര്‍ണാഭരണ വില കണക്കാക്കാനുള്ള പൊതുവായ ഫോര്‍മുല ഇതാണ്. ആകെ തുക = ധ(ആഭരണത്തിന്റെ തൂക്കം ഃ അന്നത്തെ നിരക്ക് ഃ പരിശുദ്ധി) + പണിക്കൂലി + വേസ്റ്റേജ്പ ഃ 1.03 + ഹാള്‍മാര്‍ക്കിംഗ് ഫീസ്

കാരറ്റ് അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന്റെ ശുദ്ധി കണക്കാക്കുന്നത്. 22 കാരറ്റിന് 0.916 എന്നും 18 കാരറ്റിന് 0.75 എന്നുമാണ് ശുദ്ധി സൂചിപ്പിക്കുന്നത്. ആഭരണത്തില്‍ പതിപ്പിച്ചിട്ടുള്ള കല്ലുകളുടെ ഭാരം ഒഴിവാക്കിയുള്ള ‘നെറ്റ് വെയ്റ്റ്’ കണക്കാക്കിയാണ് സ്വര്‍ണത്തിന് വില ഈടാക്കുന്നത്. സ്വര്‍ണവിലയുടെ നിശ്ചിത ശതമാനമായാണ് പണിക്കൂലി ഈടാക്കുന്നത്. ആകെ തുകയോടൊപ്പം 3 ശതമാനം ജി.എസ്.ടിയും ബില്ലില്‍ ഉള്‍പ്പെടുത്തും. സ്വര്‍ണാഭരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് വജ്രാഭരണങ്ങളുടെ വില നിര്‍ണ്ണയം. കട്ട, കളര്‍, ക്ലാരിറ്റി, കാരറ്റ് വെയ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് വജ്രങ്ങളുടെ മൂല്യം നിശ്ചയിക്കുന്നത്. വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം, വജ്രത്തിന്റെ വില, നിര്‍മാണച്ചെലവുകള്‍ എന്നിവ ബില്ലില്‍ വെവ്വേറെ കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

Leave a Reply

Your email address will not be published. Required fields are marked *