വെള്ളിക്കോത്ത് : മഹാകവി പി സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രീ പ്രൈമറി കലോത്സവം ‘കിലുക്കം’ 2024 സംഘടിപ്പിച്ചു. കാസര്‍ഗോഡ് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍. നന്ദികേശന്‍ പരിപാടി ഉത്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത നാച്വര്‍ ഫോട്ടോ ഗ്രാഫര്‍ നബിന്‍ ഒടയംചാല്‍ മുഖ്യാതിഥി ആയിരുന്നു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കാസര്‍ഗോഡ് ഡി. ഡി യ്ക്ക് സ്‌കൂളിന്റെ സ്‌നേഹോപഹാരം കെ. കൃഷ്ണന്‍ മാസ്റ്റര്‍ നല്‍കി. ഓള്‍ കേരള ടാലെന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ സ്‌കോളര്‍ഷിപ്പ് കരസ്ഥ മാക്കിയ പ്രീ പ്രൈമറിയിലെ 90വിദ്യാര്‍ഥികള്‍ക്ക് അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന ഉപഹാരം നല്‍കി അനുമോദിച്ചു. പി.ടി. എ പ്രസിഡന്റ് എസ്. ഗോവിന്ദരാജ്, എസ്. എം. സി ചെയര്‍മാന്‍ മൂലക്കണ്ടം പ്രഭാകരന്‍, പ്രിന്‍സിപ്പാള്‍ സൈജു ഫിലിപ്പ്, ജില്ലവ്യവസായ കേന്ദ്രം മാനേജര്‍ പി. സജിത്കുമാര്‍,
പി.പി. കുഞ്ഞിക്കൃഷ്ണന്‍ നായര്‍, വിദ്യാധരന്‍.കെ., ഗിനീഷ്. വി,
അമ്പിളി. എ. സി.
ഗീത. പി. വി എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ പ്രധാനാ ധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ. വി. മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.