സഞ്ചയികയിലെ സമ്പാദ്യംഎസ് എം എ ബാധിതര്‍ക്ക് നല്‍കി രണ്ടാം ക്ലാസുകാരി

നായന്മാര്‍മൂല : കോഴിക്കോട് ഓമശ്ശേരിയിലെ എസ് എം എ രോഗബാധിതരായ അരുണ്‍-ഷാന്‍വി ദമ്പതികളുടെ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായത്തിന് തന്റെ സമ്പാദ്യം മുഴുവന്‍ നല്‍കി രണ്ടാം ക്ലാസുകാരി മാതൃകയായി.നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സഹ്റബത്തൂല്‍ ആണ് തന്റെ കാരുണ്യത്തിന്റെ കരങ്ങള്‍ അശരണര്‍ക്കായി നീട്ടിയത്.
ഒരു സൈക്കിള്‍ വാങ്ങണമെന്ന തന്റെ കൊച്ചു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മാസങ്ങളായി സ്വരൂപിച്ച തുകയാണ് സഹ്‌റ ബത്തൂല്‍ കൈമാറിയത്. സ്‌കൂളിലെ സഞ്ചയിക പദ്ധതിയില്‍ കഴിഞ്ഞ 2 വര്‍ഷത്തോളമായി അടച്ചു വന്ന നാലായിരം രൂപയാണ് ഈ കൊച്ചു മിടുക്കി അശരണര്‍ക്കായി മാറ്റി വെച്ചത്.തുക കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി കെ അനില്‍കുമാറിന് കൈമാറി.സ്റ്റാഫ് സെക്രട്ടറി സജിത് ബാബു,സഞ്ചയിക ചുമതലയുള്ള അധ്യാപകന്‍ കെ അബ്ദുല്‍ ഹമീദ്,ബെറ്റ്‌സി ആന്റണി,കെ രേഖ,മുഹമ്മദ് സാബിഖ് സംബന്ധിച്ചു.ചെങ്കള കുഞ്ഞിക്കാനം പടിഞ്ഞാര്‍മൂലയിലെ അഹമ്മദിന്റെയും ഫാത്തിമത്ത് തസ്ലീനയുടെയും മകളാണ് സഹ്റ ബത്തൂല്‍
ഫോട്ടോ:എസ് എം എ ബാധിതരെ സഹായിക്കാനുള്ള തുക സഹ്‌റ ബത്തൂല്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി കെ അനില്‍കുമാറിന് കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *