പയ്യന്നൂര്‍: സ്‌ട്രോക്ക് ബാധിച്ച രോഗികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അത്യാധുനിക സ്‌ട്രോക്ക് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി. ശ്യാമള യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് സി.പി., എമര്‍ജന്‍സി നമ്പര്‍ 6282901900 പ്രകാശനം ചെയ്തു.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രോക്ക് യൂണിറ്റില്‍ പരിചയസമ്പന്നരായ ന്യൂറോളജിസ്റ്റുകള്‍, സ്‌ട്രോക്ക് കെയറില്‍ പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സുമാര്‍, എമര്‍ജന്‍സി കെയര്‍ എന്നീ സേവനങ്ങള്‍ ലഭ്യമാണ്.
പയ്യന്നൂരിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ദീര്‍ഘദൂര യാത്ര ഒഴിവാക്കി, സ്വന്തം നാട്ടില്‍ത്തന്നെ മികച്ച അത്യാഹിത ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചതെന്നു കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് ക്ലസ്റ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിരൂപ് മുണ്ടയാടന്‍ പറഞ്ഞു.
ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, കാഴ്ച മങ്ങുക, കണ്ണ് ഒരു വശത്തേക്ക് ചരിഞ്ഞുപോവുക, മുഖം ഒരു വശത്തേക്ക് കോടിപ്പോവുക, കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുക, സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ദിലീപ് കൃഷ്ണനും ഡോ. സന്തോഷ് പി.എസും അറിയിച്ചു. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആദ്യ മണിക്കൂറുകളില്‍ത്തന്നെ ശരിയായ ചികിത്സ നല്‍കിയാല്‍ രോഗിയെ ജീവിതത്തിലേക്ക് പൂര്‍ണ്ണ ആരോഗ്യത്തോടെ തിരികെ കൊണ്ടുവരാന്‍ സാധിക്കും എന്നും കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി. ശ്യാമള ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് സി.പി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍ ക്ലസ്റ്റര്‍ സി.ഇ.ഒ നിരൂപ് മുണ്ടയാടന്‍, ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സന്തോഷ് പി.എസ്, ഡോ. ദിലീപ് കൃഷ്ണന്‍, മെഡിക്കല്‍ സര്‍വീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രാജീവ് റാം, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സൂരജ്