നീലേശ്വരം: കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്നിലായി വര്‍ഷങ്ങളായി അപകടകരമായ രീതിയില്‍ മുറിച്ചിട്ടിരിക്കുന്ന മരം ഉടന്‍ നീക്കം ചെയ്യാന്‍ വനം വകുപ്പ് മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നഗരസഭാ കൗണ്‍സിലറും മുസ്ലിം ലീഗ് നേതാവുമായ റഫീഖ് കോട്ടപ്പുറം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നല്‍കി. സന്ദീപ് വാര്യര്‍ എം.എല്‍.എ മുഖേനയാണ് നിവേദനം കൈമാറിയത്.
വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും ഒരുപോലെ ഭീഷണിയാകുന്ന തരത്തിലാണ് വര്‍ഷങ്ങളായി ഈ മരം സ്‌കൂള്‍ മുറ്റത്തിന് മുന്നില്‍ കിടക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മന്ത്രി, അടിയന്തര നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് മേധാവിക്ക് ഉ എ ഛ ക്ക് നിര്‍ദ്ദേശം നല്‍കി.
വര്‍ഷങ്ങളായുള്ള ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും.