ചെറുപനത്തടി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷിക അത്ലറ്റിക് മീറ്റ് രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ എ. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. രവിചന്ദ്ര ആശംസകള്‍ നേര്‍ന്നു.
മാര്‍ച്ച് പാസ്റ്റ്, പ്രാര്‍ഥനാഗാനം, പതാക ഉയര്‍ത്തല്‍, ദീപശിഖ തെളിയിക്കല്‍, പ്രതിജ്ഞ എന്നിവയോടെയാണ് പരിപാടി ആരംഭിച്ചത്. ഹെഡ് ഗേള്‍ നിവേദ്യ പവിത്രന്‍ സ്വാഗതവും അസിസ്റ്റന്റ് സ്റ്റാഫ് സെക്രട്ടറി സോണിമോള്‍ മാത്യു നന്ദിയും രേഖപ്പെടുത്തി. സ്‌കൂള്‍ ക്യാപ്റ്റന്‍ ദേവദര്‍ശ് വി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാല് ഗ്രൂപ്പുകളായി തിരിഞ്ഞ്
വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന മീറ്റ് കായികക്ഷമത, അച്ചടക്കം, ടീം സ്പിരിറ്റ്, കായികമനോഭാവം എന്നിവ വളര്‍ത്തുന്നതിന് സഹായകമായി