ഗാന്ധി പൈതൃകയാത്ര സംഘടിപ്പിച്ചു

മഹാത്മാഗാന്ധി നീലേശ്വരത്ത് എത്തിയതിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പൈതൃക യാത്ര സംഘടിപ്പിച്ചു.
ലോകത്തിനുതന്നെ പാഠപുസ്തകമായ ഗാന്ധിജിയുടെ ജീവിതം വളര്‍ന്നുവരുന്ന തലമുറ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതായിരിക്കണം വര്‍ത്തമാനകാല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ശ്രീ ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. ആഗോളതലത്തില്‍ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. മെമ്പര്‍ കെ വി ഗംഗാധരന്‍ ,പ്രമുഖ ഗാന്ധിയന്‍ അഡ്വ.ടി.കെ.സുധാകരന്‍ .ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായ അഡ്വ കെ കെ രാജേന്ദ്രന്‍ , ബി.പി. പ്രദീപ്കുമാര്‍ ,ബ്ലോക്ക് പ്രസിഡണ്ടുമാരായ ഉമേശന്‍ബേളൂര്‍, കെ.വി വിജയന്‍ , ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് . പി.രാമചന്ദ്രന്‍ പെന്‍ഷനേര്‍ സ് അസോസിയേഷന്‍ നേതാവ് പത്മനാഭന്‍ മാസ്റ്റര്‍ ഗാന്ധിദര്‍ശന്‍ വേദിയുടെ രാഘവന്‍കുളങ്ങര,എം.കുഞ്ഞികൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മീര സുകുമാരന്‍ , കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവാസ് ഉണ്ണിയാടന്‍ ,കെ കെ കൃഷ്ണന്‍ ,അഡ്വ: ഗംഗാധരന്‍ കുട്ടമത്ത് അഡ്വ എം.രാധാകൃഷ്ണന്‍ , ബാബു മൂത്ത ല എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *