യുവതലമുറയെ ലഹരിയില്‍നിന്ന് അകറ്റുന്നതില്‍ കലാ-കായിക മേഖലകള്‍ക്ക് നിര്‍ണായക പങ്ക് -ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ
ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് പ്രൗഢമായ തുടക്കം. ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ദീപശിഖ കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യാന്തര ഡിസ്‌കസ് ത്രോ താരം കെ.സി സര്‍വാന് ദീപശിഖ കൈമാറി.
പുതിയ കാലഘട്ടത്തില്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് രാസലഹരിയുടെ ഉപയോഗമെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. ‘ജീവിതമാണ് ലഹരി’ എന്ന തിരിച്ചറിവോടെ മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണം. യുവതലമുറയെ ലഹരിയില്‍നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതില്‍ കലാ-കായിക മേഖലകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എം മനു, ഒക്ലാവ് കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി സീമ, പി.ടി.എ പ്രസിഡന്റ് പി മനോഹരന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ധന്യ, ഒളിമ്പ്യന്‍ കുഞ്ഞുമോള്‍, ഹോസ്ദുര്‍ഗ് എ.ഇ.ഒ സുരേന്ദ്രന്‍, ഡയറ്റ് പ്രതിനിധി സി നാരായണന്‍, വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എച്ച്.ജെ രാജേഷ്, എസ്.എം.സി ചെയര്‍മാന്‍ കെ സത്യന്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഷൗക്കത്തലി, ജില്ലാ സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍ പ്രീതിമോള്‍, സെക്രട്ടറി ബിജുമാസ്റ്റര്‍, നാഷണല്‍ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം സുനില്‍കുമാര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി.വി സുനില്‍ നന്ദിയും പറഞ്ഞു.