രാജപുരം: ഒടയംഞ്ചാല്‍ റോട്ടറി ക്ലബും പയ്യന്നൂര്‍ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഹോളി ഫാമിലി എച്ച് എസ് എസ് ല്‍ വെച്ച് സംഘടിപ്പിച്ചു. യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ സജി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോസ് അരിച്ചിറ ഉത്ഘാടനം നിര്‍വ്വഹിച്ചു. റോട്ടറി പ്രവര്‍ത്തകരായ യതീഷ് പ്രഭു, മനോജ്, സജി,തമ്പാന് പി.ടി.എ പ്രസിഡന്റ് മധു, എന്നിവര്‍ സംസാരിച്ചു. ഐ ഫാണ്ടേഷന് പി.ആര്.ഒ സന്തോഷ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രസിഡന്റ് ബാബു കെ.എം. സ്വാഗതവും സെക്രട്ടറി ഷീജാ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.