രാജപുരം: ഏഴാം മൈല്‍ എണ്ണപ്പാറ റോഡില്‍ നെടുകരയില്‍ പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് അപകടാവസ്ഥയിലായ പ്രദേശം കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സന്ദര്‍ശിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു. സി, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ. ടി . കെ, ഗ്രാമപഞ്ചായത്ത് അംഗം ടി. കൃഷ്ണന്‍, എണ്ണപ്പാറ ജനകീയ വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു