68മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മാറ്റുരയ്ക്കുന്ന ബോള്‍ ബാഡ്മിന്റണ്‍ കാസര്‍ഗോഡ് ജില്ലാ ടീമിന്റെ പരിശീലന ക്യാമ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ ആരംഭിച്ചു

വെള്ളിക്കോത്ത്: ഒക്ടോബര്‍ 26 മുതല്‍ 30 വരെ കോഴിക്കോട് ജി. വി.എച്ച്.എസ്.എസ് കൊടിയത്തൂരില്‍ നടക്കുന്ന 68 മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സബ്ജൂനിയര്‍ വിഭാഗം ജൂനിയര്‍ വിഭാഗം മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പരിശീലനത്തിനായുള്ള ക്യാമ്പ് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ബോള്‍ ബാഡ്മിന്റണ്‍ താരങ്ങളാണ് പരിശീലനത്തില്‍ സംബന്ധിക്കുന്നത് കഴിഞ്ഞവര്‍ഷം കൊട്ടാരക്കരയില്‍ വച്ച് നടന്ന സബ്ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ കാസര്‍ഗോഡ് ജില്ലാ ടീമംഗങ്ങളായ വെള്ളിക്കോത്ത് മഹാകവി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഐബിന്‍ ഫിലിപ്പ് സോജന്‍,കെ.ഋഷിരാജ്,കേദാര്‍ എസ്. കുമാര്‍, ടി.വി. ആദിദേവ് എന്നിവരെ കൂടാതെ കാറടുക്ക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. വിഷ്ണുവും ഇത്തവണയും ക്യാമ്പിലുണ്ട്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ സോജന്‍ ഫിലിപ്പ്, കുണ്ടാര്‍ യു.പി. സ്‌കൂളിലെ എം. നയന്‍കുമാര്‍ എന്നിവരാണ് പരിശീലകര്‍. കൂടാതെ വെള്ളിക്കോത്ത് സ്‌കൂളിലെ പി.ടി.എയും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. പി.ടി.എ പ്രസിഡണ്ട് കെ.വി. വിദ്യാധരന്‍,വൈസ് പ്രസിഡണ്ട് കെ. സുജിത്ത്, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അശോകന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സനിജ, അംഗങ്ങളായ ബീന, നിഷ,ഉഷ എന്നിവര്‍ ദിവസേന രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കി കായിക താരങ്ങളോടൊപ്പം കര്‍മ്മ നിരതരായി കൂടെ തന്നെയുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *