കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കാസര്കോഡ് ഭാഗത്തേക്കും ചെര്ക്കളയിലേക്കും പോകുന്ന ചെറുവാഹനങ്ങള് ബേവിഞ്ച-ചെങ്കള-നാലാംമൈല്-ഇന്ദിരാനഗര് കടന്നു പോകണം. തിരികെ ചട്ടഞ്ചാല്/കണ്ണൂര് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും നാലാം മൈല് സര്വീസ് റോഡ് അണ്ടര്പാസ് വഴി ഇതേ ക്രമം പാലിക്കണം. ബസുകള് ഉള്പ്പെടെയുള്ള വലിയ വാഹനങ്ങള് നിര്മാണപ്രവൃത്തി നടക്കുന്ന ഭാഗത്തുകൂടി ഒരേസമയം ഒരു ദിശയില് മാത്രമേ കടത്തിവിടൂ.