സെന്സസ് പ്രവര്ത്തനത്തില് കാസര്കോട് ജില്ല ഒന്നാമതെത്താന് കൂട്ടായി പ്രവര്ത്തിക്കണമെന്ന് ജില്ലാ കളക്ടര് ശ്രീധന്യ സുരേഷ്
2027-ലെ ജനസംഖ്യാ സെന്സസ് പ്രവര്ത്തനങ്ങളുടെ ഭാഗമായിജില്ലാതല ഓഫീസര്മാര്ക്കായി സംഘടിപ്പിക്കുന്നരണ്ടാംഘട്ട പരിശീലന പരിപാടി സമാപിച്ചു.
കാസര്കോട് കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലനത്തില് പ്രിന്സിപ്പല് സെന്സസ് ഓഫീസറും ജില്ലാ കളക്ടറുമായ ശ്രീധന്യ സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ഡി.പി.സി ഹാളില് നടന്ന സമാപന ചടങ്ങില് ജില്ലാ സെന്സസ് ഓഫീസര് എ.ഡി.എം പി.ഉദയകുമാര് സംസാരിച്ചു. സെന്സസ് 2027 കാസര്കോട് ജില്ലാ കോര്ഡിനേറ്ററായ സെന്സസ് ഓപറേഷറന്സ് ഡയറക്ടറേറ്റിലെ മാസ്റ്റര് ട്രയിനര് രാജ്കുമാര്, സെന്സസ് ഓപറേഷറന്സ് ഡയറക്ടറേറ്റിലെ ഡാറ്റാ പ്രോസസിംഗ് അസിസ്റ്റന്റ് അജിത്കുമാര് എന്നിവരാണ് പരിശീലനം നല്കിയത്. അഡീഷണല് ജില്ലാ സെന്സസ് ഓഫീസര്മാര്, സബ് ഡിവിഷണല് സെന്സസ് ഓഫീസര്മാര്, ചാര്ജ് ഓഫീസര്മാര്, അഡീഷണല് ചാര്ജ് ഓഫീസര്മാര്, സെന്സസ് ക്ലര്ക്കുമാര്, ടെക്നിക്കല് അസിസ്റ്റന്റുമാര് എന്നിവരാണ് പരിശീലനത്തില് പങ്കെടുത്തത്.
സെന്സസ് നടപടികള് സുഗമമായി ഏകോപിപ്പിക്കുന്നതിനും കൃത്യതയോടെ പൂര്ത്തിയാക്കുന്നതിനുമായിരുന്നു പരിശീലനം. സെന്സസ് പോര്ട്ടല്, സെല്ഫ് എന്യുമറേഷന്, വിവിധതലങ്ങളില് പ്രവര്ത്തിക്കുന്ന പ്രിന്സിപ്പല് സെന്സസ് ഓഫീസര് മുതല് എന്യൂമറേറ്റര് വരെയുള്ളവരുടെ ചുമതലകള്, പ്രചരണം വിവിധതലങ്ങളില് ട്രയിനിംഗ് തുടങ്ങിയവയിലാണ് പരിശീലനം നല്കിയത്. മാസ്റ്റര് ട്രയിനര്മാര്ക്ക് നവംബറില് തിരുവനന്തപുരത്തും ഫീല്ഡ് ലെവല് ട്രയിനേഴ്സിന് കളക്ടറേറ്റിലും പരിശീലനം നല്കും. എന്യുമറേറ്റര്മാര്ക്കും സൂപ്പര് വൈസര്മാര്ക്കും ഡിസംബര് 21നും 2027 ജനുവരി 10നും ഇടയില് വിവിധ ചാര്ജ് ഓഫീസര്മാരുടെ നേതൃത്വത്തില് പരിശീലനം നല്കും.