സംസ്ഥാന കായിക ദിനത്തില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷെരീഫിനെ ആദരിച്ചു.

പരപ്പ : പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ താരം മുഹമ്മദ് ഷെരീരീഫിനെ ആദരിച്ചു.സാഫ് ഗെയിംസ് , ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് , വേള്‍ഡ് സ്‌കൂള്‍ മീറ്റ്, വേള്‍ഡ് കോളേജ് ഗെയിംസ്, വേള്‍ഡ് പോലീസ് മീറ്റ് തുടങ്ങിയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി മത്സരിച്ച മുഹമ്മദ് ഷെരീഫ് ഇപ്പോള്‍ തിരുവനന്തപുരം ലോക ഭവനില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയി ജോലി ചെയ്യുകയാണ്. നമ്പ്യാര്‍ കൊച്ചി സ്വദേശിയായ മുഹമ്മദ് ഷെരീഫ് പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്നത് .തുടര്‍ന്ന് ദേശീയ സ്‌കൂള്‍ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ നേടിയ അദ്ദേഹം സായി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ശരീഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി വി.കെ, ശ്രീധരന്‍ തെക്കുമ്പാടന്‍, സുരേഷ് കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *