രാജപുരം:കള്ളാര് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2026-27 കൃഷിഭവന് മുഖേന നടപ്പിലാക്കുന്ന തെങ്ങിന് തൈ വിതരണം – എസ്.ടി. പദ്ധതിയുടെ ഭാഗമായി എസ്. ടി. വിഭാഗം കര്ഷകര്ക്ക് ഹൈബ്രിഡ് തെങ്ങിന് തൈകള് സൗജന്യമായി വിതരണം ചെയ്തു. കള്ളാര് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ് അധ്യക്ഷത വഹിച്ച ചടങ്ങ് കള്ളാര് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി ഗീത പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി ശ്രീവിദ്യ, വാര്ഡ് മെമ്പര്മാരായ രേഖ സി, ലീല മോഹനന്, പഞ്ചായത്ത് സെക്രട്ടറി പ്രേമ എ, എസ്. ടി. പ്രമോട്ടര്മാര്, കര്ഷകര്, തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു. കൃഷി ഓഫീസര് ഹനീന. കെ എം സ്വാഗതവും കൃഷി അസിസ്റ്റന്റ് ശാലിനി പി കെ നന്ദിയും പറഞ്ഞു.