കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിമാസ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു

രാജപുരം: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിമാസ ഫയല്‍ അദാലത്ത് നടത്തി. പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും വേഗത്തില്‍ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്. അദാലത്തില്‍ ആകെ 21 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 6 അപേക്ഷകളില്‍ സ്ഥലത്തുവെച്ചുതന്നെ പരിഹാരം കണ്ടെത്തി. ബാക്കിയുള്ള 15 അപേക്ഷകളില്‍ അടിയന്തര നടപടി സ്വീകരിച്ച് തീര്‍പ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് കൃത്യസമയത്ത് സേവനങ്ങള്‍ ലഭ്യമാക്കാനും പഞ്ചായത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനും പ്രതിമാസ അദാലത്തുകള്‍ തുടരുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അദാലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടിവി ജയചന്ദ്രനും ഭരണസമിതി അംഗങ്ങളും , ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *