രാജപുരം: അയറോട്ട് നാടിന്റെ സാമൂഹിക, സാംസ്‌കാരിക, അടിസ്ഥാന വികസനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്ന് ‘വോയ്‌സ് ഓഫ് അയറോട്ട്’ എന്ന കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. സജി പ്ലാച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിനോദ് സോമി, രാജു പി ജ , സി.ടി. കുരുവിള, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ബേബി മേലത്ത് സ്വാഗതവും അനീഷ് കുര്യന്‍ നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്റായി ജിജു പുതുപ്പള്ളിമുറാലില്‍, സെക്രട്ടറിയായി അനീഷ് കുര്യന്‍, ട്രഷററായി ബിനു തോമസ് എന്നിവരെ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായി ഒരു വികസനവും നടക്കാത്ത തൂങ്ങല്‍ – ഉദയപുരം റോഡിന്റെ വികസന പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.