വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്റോള്‍മെന്റ് ഡ്രൈവ്

കാസറഗോഡ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍/ഒഴിവാക്കല്‍/തെറ്റ് തിരുത്തല്‍ എന്നിവക്കായി സംസ്ഥാനവ്യാപകമായി പ്രത്യേക എറോള്‍മെന്റ്് ഡ്രൈവ് നടത്തും. ഒക്ടോബര്‍ 15 മുതല്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫോം വിതരണവും ഡിജിറ്റല്‍ ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും. നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷന്‍ ഫോം ഒഴിവാക്കിയതിനാല്‍, അര്‍ഹരായവര്‍ ഫോം 6 സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പ് മുഖേന സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം. ആധാര്‍ രേഖയായി നല്‍കുന്നവര്‍ മറ്റൊരു രേഖ കൂടി സമര്‍പ്പിക്കണം. അപേക്ഷകളുടെ തുടര്‍പരിശോധനക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും.

പുതുതായി വോട്ടവകാശം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുപ്പ് അവബോധം വര്‍ധിപ്പിക്കുന്നതിനായി കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ‘Step Forward, Get Counted’ എന്ന സന്ദേശത്തില്‍ നവംബര്‍ രണ്ട് മുതല്‍ ഒരാഴ്ച നീളുന്ന ‘Campus to Booth’ എന്റോള്‍മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ഇലക്ടറല്‍ ലിറ്ററസി ക്ലബുകളുടെ സഹകരണത്തോടെ പരമാവധി വിദ്യാര്‍ഥികളെ എന്റോള്‍മെന്റ്, തിരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *