പാലക്കുന്ന് : പരശുറാം എക്‌സ്പ്രസ്സ് ട്രൈനിന് കോട്ടിക്കുളത്ത് സ്റ്റോപ്പ്, ടൂറിസം സ്റ്റേഷന്‍ സാധ്യത അടക്കം ഉള്‍ക്കൊള്ളിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദസഞ്ചാര മന്ത്രാലയം സഹമന്ത്രി സുരേഷ് ഗോപിയ്ക്ക് കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തൃശൂരില്‍ വച്ചു നേരിട്ട് നിവേദനം സമര്‍പ്പിച്ചു . അഡ്വ. വിദ്യാധരന്‍ നായര്‍ അദ്ദേഹത്തിന്റെ ബന്ധു ഹരീഷ് വഴിയാണ് കെ ആര്‍ പി എ ഭാരവാഹികളായ ജയാനന്ദന്‍ പാലക്കുന്ന് അജിത്ത് കുമാര്‍ ബേളുര്‍, കാപ്പില്‍ മുഹമ്മദ് ഷിയാസ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് നിവേദനം നല്‍കിയത്.